ന്യൂഡൽഹി > ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റുകളിലൂടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചു വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
ഫെബ്രുവരി 27 മുതല് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. പ്ലസ് ടു പരീക്ഷ ഫെബ്രുവരി 13 മുതല് മാര്ച്ച് 31 വരെയായിരുന്നു. 2.5 ലക്ഷത്തോളം വിദ്യാര്ഥികളാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലായി പരീക്ഷയെഴുതിയത്.















