ന്യൂഡൽഹി> കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയത്തിൽ ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി.
വെറുപ്പിനെതിരെ ജനം വോട്ട് ചെയ്തു. കർണാടകയിലേത് കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മൽസരമായിരുന്നു. ജയം സാധാരണ ജനങ്ങൾക്കുതന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതാവർത്തിക്കും. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.















