തിരുവനന്തപുരം> കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് ഡോ. വന്ദന ദാരുണമായി കൊല്ലപ്പെട്ടതില് പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിവന്ന 48 മണിക്കൂര് പ്രതിഷേധ സമരം പിന്വലിച്ചു. ഇന്നത്തെ ഉന്നതതല യോഗത്തില് സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങള് സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം പിന്വലിച്ചത്.
എന്നാല് വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയില് നിന്നും വിട്ടു നില്ക്കുമെന്നും സംഘടന അറിയിച്ചു.















