തിരുവനന്തപുരം
വിവിധ ആവശ്യങ്ങളുന്നയിച്ച് റെയിൽവേ പോർട്ടർമാർ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിലേക്ക് കുടുംബസമേതം മാർച്ചും ധർണയും നടത്തി. പോർട്ടർമാർക്ക് റെയിൽവേ നിയമനം നൽകുക, 60 കഴിഞ്ഞവർക്ക് പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സതേൺ റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ ശരത്ചന്ദ്രബാബു അധ്യക്ഷനായി. ആർ ജി പിള്ള, കെ എ അലിഅക്ബർ, ഡി രഘുനാഥ് പനവേലി, ഷാനവാസ് ഖാൻ, സേതു നമ്പുരാജ്, എൻ പത്മകുമാർ, ജി ശ്രീകണ്ഠൻ, കെ അജിത്, പി പി കുര്യാക്കോസ്, എ സാബു, രഞ്ജിത് ലാൽ എന്നിവർ സംസാരിച്ചു.















