മറയൂർ> കാപ്പചുമത്തിയ പ്രതിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം മൈക്കിൾഗിരി സ്വദേശി ഭാരതിരാജ(24)യെയാണ് പിടികൂടിയത്.
ഭാരതിരാജയെ വധംശ്രമം, മോഷണം ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണ്. തുടർന്ന് കലക്ടർ ഷീബാ ജോർജിന്റെഉത്തരവനുസരിച്ചാണ് കാപ്പ ചുമത്തിയത്. ഡോ. വന്ദനയുടെ വേർപാടിൽ പ്രതിഷേധിച്ച് കെജിഎംഒസമരത്തെ തുടർന്നാണ് പ്രതിക്ക് പരിശോധന നിഷേധിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.















