കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി നഴ്സിന്റെ കൈ പിടിച്ച് തിരിച്ചു. ചൊവ്വ പുലർച്ചെയാണ് സംഭവം. ന്യൂറോ സർജറി കഴിഞ്ഞ രോഗിയാണ് നഴ്സായ പൂഞ്ഞാർ കുന്നോന്നി സ്വദേശിനി നേഹ ജോണിനെ(30) ആക്രമിച്ചത്. രോഗിക്ക് കുത്തിവയ്പ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.
ചൊവ്വ വൈകിട്ട് ഡ്യൂട്ടിക്ക് കയറേണ്ട നേഹ കൈയ്ക്ക് നീര് വന്നതിനെത്തുടർന്ന് ആശുപത്രിയിൽ വിളിച്ച് അവധി പറഞ്ഞു. പിന്നീട് പരിശോധനയിൽ കൈയുടെ എല്ലിന് പൊട്ടൽ കണ്ടെത്തി.സംഭവത്തിൽ കുരുവിള മാണി(66)ക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.