ബീജിങ്
പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടക സാങ്കേതികവിദ്യയിലെ ചൈനയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തി. 276 ദിവസം ഭ്രമണപഥത്തിൽ തങ്ങിയശേഷമാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ വിക്ഷേപണകേന്ദ്രത്തിൽ പേടകം തിരിച്ചെത്തിയത്. ഈ സാങ്കേതികവിദ്യയിലൂടെ ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങൾ ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ രീതിയിൽ നടത്താനാകും.