തിരൂരങ്ങാടി
ബോട്ടിന്റെ വരവുകണ്ട് പേടിച്ച് അവർ കയറാതെ മടങ്ങി. തീരുമാനമെടുത്ത നിമിഷത്തെയോർത്ത് ആശ്വസിക്കുകയാണ് യാറത്തുംപടി മാട്ടറ ഷംസുദ്ദീനും സംഘവും. ഷംസുദ്ദീനും കുടുംബവും സുഹൃത്തിന്റെ കുടുംബവുമാണ് ബോട്ട് യാത്ര വേണ്ടെന്നുവച്ച് മടങ്ങിയത്. ബന്ധുവിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. മൂന്നിയൂരിലെ വധൂഗൃഹത്തിൽ എത്തിയപ്പോൾ ബോട്ട് യാത്ര ആസ്വദിക്കാൻ തീരുമാനിച്ചു. ഭാര്യ ഹഫ്സത്ത്, മക്കളായ റഫ, ഷഹനാസ്, സഹോദരൻ ഷാഫിയുടെ മക്കളായ ഷാമിൽ, ആഷിർ എന്നിവരും സുഹൃത്തിന്റെ ഭാര്യയും മകനും യാത്രക്ക് ടിക്കറ്റെടുത്തു.
കുട്ടികൾക്ക് ടിക്കറ്റ് വേണ്ടെന്നുപറഞ്ഞ് ബോട്ടുകാർ നാല് ടിക്കറ്റ് നൽകി. ഒന്നിന് നൂറ് രൂപയാണ് വാങ്ങിയത്. ബോട്ടിന്റെ വരവും തിരക്കും കണ്ടപ്പോൾ യാത്ര റദ്ദാക്കുകയായിരുന്നു.