മലപ്പുറം> താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻസുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.
ബോട്ടപകടത്തിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ മരണപ്പെടാൻ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കലക്ടർ, പരപ്പനങ്ങാടി– താനൂർ മുൻസിപ്പൽ സെക്രട്ടറിമാർ, ജില്ല ശിശുസംരക്ഷണ ഓഫീസർ, ഡിടിപിസി സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി. അപകടം അറിഞ്ഞ ഉടനെ കമ്മീഷൻ അംഗം സി വിജയകുമാർ സ്ഥലത്തെത്തിയിരുന്നു.