കോഴിക്കോട്> വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. കണ്ണൂരിലെ വളപട്ടണത്തു വച്ചാണ് കല്ലേറുണ്ടായത്. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകുന്നേരം 3.27 നായിരുന്നു സംഭവം.കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിനു സമീപത്തുവച്ചും വന്ദേഭാരതിനു ട്രെയിനിനു നേരെ കല്ലേറുണ്ടായിരുന്നു.
സ്ഥലത്ത് ആര്‍പിഎഫ്, പോലീസ് എന്നിവര്‍ പരിശോധന നടത്തി.കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലില്‍ പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം.