താനൂർ> താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. രണ്ടു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. താനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മുടയമ്പിലാക്കൽ സഫറുദ്ദീൻ (38) ആണ് മരിച്ചത്. പരിക്കേറ്റവരിൽ എട്ടുപേർ അപകടനില തരണം ചെയ്തു.
നേവിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തുണ്ട്. എൻ ഡി ആർ എഫ് സംഘത്തിന്റെ തിരച്ചിൽ തുടരുകയാണ്.