തിരുവനന്തപുരം> എ ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആന്റണി രാജു. എ ഐ ക്യാമറ വിാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയെന്നും അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലെ നുണക്കഥകൾ തകർന്നടിയുമെന്നും ആന്റണി രാജു പറഞ്ഞു.
മുഖ്യമന്ത്രിയേയും കുടുംബത്തെയും മോശക്കാരാക്കി സർക്കാരിൻ്റെ പ്രതിച്ചായ നശിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല. ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ എന്തു കൊണ്ട് കോടതിയിൽ പോയില്ലെന്നും ആൻറണി രാജു ചോദിച്ചു.