Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ക്യാമറ വിവാദം സർക്കാരിന്റെ നേട്ടങ്ങൾ മറയ്‌ക്കാൻ; സതീശനും ചെന്നിത്തലയും കോടികളുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം: എം വി ഗോവിന്ദൻ

by News Desk
May 7, 2023
in KERALA
0
ക്യാമറ-വിവാദം-സർക്കാരിന്റെ-നേട്ടങ്ങൾ-മറയ്‌ക്കാൻ;-സതീശനും-ചെന്നിത്തലയും-കോടികളുടെ-കാര്യത്തിൽ-ഒരു-തീരുമാനത്തിൽ-എത്തണം:-എം-വി-ഗോവിന്ദൻ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ലെന്നും ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശൻ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതൃത്വം ഒരു തീരുമാനത്തിലെത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിക്ക് വൻ ജനപിന്തുണയാണുള്ളത്. ഇത് മറച്ചുപിടിക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ആഗോളവൽക്കരണ നയത്തെ എതിർക്കുന്ന കേരളത്തിലെ സർക്കാരിനെതിരായി കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ കോൺഗ്രസും അപവാദ പ്രചാരവേല സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പ്രാവർത്തികമാകാൻ പോകുന്ന പദ്ധതികളെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു.

അഴിമതിയാണെന്ന് കാണിക്കാൻ രേഖ കയ്യിലുണ്ടെന്ന് പദ്ധതിയുടെ ഒന്നാംഭാഗം മാത്രം നോക്കിയാണ് സതീശനും ചെന്നിത്തലയും പറയുന്നത്. രണ്ടാംഭാഗം നോക്കിയിട്ടില്ല. എല്ലാം ആർക്കും ലഭ്യമാകുന്ന രേഖകളാണിത്. മാധ്യമങ്ങൾ ഇത് പ്രസിദ്ധീകരിച്ചാൽ മാത്രം പോര. വായിച്ചുനോക്കണം. തെറ്റായ പ്രചാരവേല നടത്താൻ ശ്രമിക്കുകയാണ്. ആർഎസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്. പ്രതിപക്ഷ നേതൃത്വത്തിൽ വടംവലിയാണ്. സതീശൻ പറയുന്നതിലും കൂടുതൽ പറയണമെന്നാണ് ചെന്നിത്തലയുടെ ഉന്നം. അടുത്ത തവണ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യംവച്ചാണിത്.

ക്യാമറ സ്ഥാപിച്ചതിനു ശേഷം നിയമലംഘനങ്ങൾ കുറഞ്ഞു. ക്യാമറയിൽ റെക്കോർഡ് ചെയ്യുന്ന വിഡിയോകൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. കെൽട്രോണുമായാണ് സർക്കാർ കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ തന്നെ പറയുന്നുണ്ട്.

232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്ടി 35.76 കോടിയാണ്. ഇതിൽ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി?.

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ് മാധ്യമങ്ങളിൽ പ്രധാന വാർത്ത. മണിപ്പുരിലെ പ്രശ്നം ഇവിടെ വാർത്തയല്ല. ക്രിസ്ത്യാനികളെ വലിയ രീതിയിൽ സ്വാധീനിക്കാനാണ് കേരളത്തിലെ ബിജെപി ശ്രമിക്കുന്നത്. അതേസമയം അവർതന്നെ മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായി ആക്രമണം നടത്തുന്നു. മതനിരപേക്ഷ ഉള്ളടക്കത്തിലുള്ള സംസ്ഥാനമാണ് മണിപ്പുർ. ബിജെപി ഭരണത്തിന് കീഴിൽ ജനങ്ങളുടെ ജീവിതംതന്നെ മോശം സ്ഥിതിയിലായി. സാമുദായിക അടിസ്ഥാനത്തിൽ സംവരണം പ്രഖ്യാപിച്ച് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. വർഗീയത ആളിക്കത്തിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണ്. മതസൗഹാർദത്തെ തകർക്കുകയാണ് ബിജെപി സർക്കാർ. മണിപ്പുരിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ സംവിധാനം മുഴുവൻ ഇടപെടുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Previous Post

എഐ ക്യാമറ വിവാദം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി പി രാജീവ്

Next Post

ലുലു ഹൈപ്പർ മാർക്കറ്റിന് ഷെയ്‌ക്ക് ഖലീഫ എക്‌സലൻസ് പുരസ്കാരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലുലു-ഹൈപ്പർ-മാർക്കറ്റിന്-ഷെയ്‌ക്ക്-ഖലീഫ-എക്‌സലൻസ്-പുരസ്കാരം

ലുലു ഹൈപ്പർ മാർക്കറ്റിന് ഷെയ്‌ക്ക് ഖലീഫ എക്‌സലൻസ് പുരസ്കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.