കൊച്ചി
യൂറോപ്പിന്റെയാകെ ബഹിരാകാശ പഠനത്തിന് അടിത്തറയിട്ടത് ഒമ്പതാം നൂറ്റാണ്ടിലെഴുതിയ സംസ്കൃതഗ്രന്ഥം സൂര്യസിദ്ധാന്തമാണെന്ന് ഗവർണർ. ശാസ്ത്രവിജ്ഞാനങ്ങളുടെ ഉൽഭവസ്ഥാനമായിരുന്ന ഭാരതത്തിൽ പിന്നീട് അവയെല്ലാം അവഗണിക്കപ്പെട്ടുവെന്നും ഗവർണർ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജ്മെന്റ് ലീഡർഷിപ് അവാർഡ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ ഗവേഷണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്ന് എസ് സോമനാഥ് പറഞ്ഞു. തദ്ദേശീയമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയതായും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് നിർമല ലില്ലി അധ്യക്ഷയായി.