കോഴിക്കോട്> മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ അഴിച്ചുവിട്ട കലാപം കേരളത്തിലേക്ക് സംഘ്പരിവാറിനെ വരവേൽക്കുന്ന മതമേലധ്യക്ഷന്മാർക്കുള്ള മുന്നറിയിപ്പാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
ബിജെപി സർക്കാരിനുകീഴിൽ ക്രൈസ്തവ വിശ്വാസികൾ സുരക്ഷിതരാണെന്ന് പ്രസ്താവിച്ച മതമേലധ്യക്ഷന്മാരായ ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും മണിപ്പൂർ ഒരു പാഠമാണ്– കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.