തിരുവനന്തപുരം
മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ പാളങ്ങളിൽ (124, 111) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രയിൻ സർവീസുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി.
എട്ട്, 15 തീയതികളിലെ എറണാകുളം–-ഗുരുവായൂർ എക്സ്പ്രസ് (06448) പൂർണമായും ഏഴ്, 10, 12, 14, 17, 19, 21, 24, 26, 28, 31 തീയതികളിലെ കൊല്ലം –-എറണാകുളം മെമു എക്സ്പ്രസ് (06442) ഭാഗികമായും റദ്ദാക്കി. എട്ട്, 15 തീയതികളിലെ നിലമ്പൂർ റോഡ്–-കോട്ടയം ട്രയിൻ (16325) അങ്കമാലിയിൽ സർവീസ് അവസാനിപ്പിക്കും. എട്ട്, 15 തീയതികളിലെ കണ്ണൂർ–-എറണാകുളം എക്സ്പ്രസ് (16306) തൃശൂരിനും എറണാകുളത്തിനും ഇടയിലും എട്ട്, 15 തീയതികളിലെ തിരുവനന്തപുരം–-ഗുരുവായൂർ ഇന്റർസിറ്റി (16342) എറണാകുളത്തും സർവീസ് അവസാനിപ്പിക്കും. ഒമ്പത്, 16 തീയതികളിലെ ഗുരുവായൂർ–-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി (16341) എറണാകുളംവരെ മാത്രം. പതിവുപോലെ എറണാകുളത്തുനിന്ന് സർവീസ് പുറപ്പെടും. പുനലൂർ–-ഗുരുവായൂർ എക്സ്പ്രസ് (16327) എട്ട്, 15 തീയതികളിൽ കോട്ടയത്തും തിരുവനന്തപുരം സെൻട്രൽ–-എറണാകുളം വഞ്ചിനാട് (16304) തൃപ്പൂണിത്തുറയിലുേം സർവീസ് അവസാനിപ്പിക്കും. എറണാകുളം–-കൊല്ലം മെമു സ്പെഷ്യൽ (06441) 30വരെ കായംകുളത്ത് അവസാനിപ്പിക്കും.
വഴിതിരിച്ചുവിടുന്നവ
ചെന്നൈ–-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് (16127) തിങ്കളാഴ്ചയും 26മുതൽ 31വരെയും കോട്ടയംവഴി തിരിച്ചുവിടും. കോട്ടയത്ത് അധിക സ്റ്റോപ്പ് അനുവദിക്കും.
വൈകിയോടും
എട്ടിനും 15നും ട്രയിനുകൾ വൈകിയോടും. തിരുവനന്തപുരം സെൻട്രൽ–-വെരാവൽ വീക്ക്ലി എക്സ്പ്രസ് (16334) നാലുമണിക്കൂറും കൊച്ചുവേളി–- മൈസുരു എക്സ്പ്രസ് (16316) മൂന്നേകാൽ മണിക്കൂറും തിരുവനന്തപുരം സെൻട്രൽ–-ഷാലിമാർ (22641) അഞ്ച് മണിക്കൂർ 20 മിനിറ്റും എറണാകുളം–-കാരയ്ക്കൽ എക്സ്പ്രസ് (16188) ഒരു മണിക്കൂർ 20 മിനിറ്റും കൊച്ചുവേളി–-യശ്വന്ത്പുർ ഗരീബ്രഥ (12258) എക്സ്പ്രസ് മൂന്നുമണിക്കൂർ 10 മിനിറ്റും തിരുവനന്തപുരം സെൻട്രൽ–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ഒന്നര മണിക്കൂറും വൈകിയോടും.