തിരുവനന്തപുരം> പൊതുമേഖലാ ബാങ്കുകള്‍ നിലനില്‍ക്കേണ്ടത് രാജ്യപുരോഗതിക്ക് അത്യാവശ്യമാണെന്നും ശാസ്ത്ര സാങ്കേതികവിദ്യയിലും ഗവേഷണങ്ങളിലും ഉണ്ടാകുന്ന പുരോഗതി മനുഷ്യ സൗഹൃദപരമായി ഉപയോഗിക്കപ്പെടണം എന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. തിരുവനന്തപുരത്ത് ജനകീയ ബാങ്കിംഗ് സംരക്ഷണജാഥയുടെ തെക്കന്‍മേഖലാ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക്, റെയില്‍വേ, തുറമുഖങ്ങള്‍, കമ്പിത്തപാല്‍ തുടങ്ങിയ പൊതുമേഖലയിലെ സ്ഥാപനങ്ങളെ വില്ക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുകയാണ്. 1969ലെ ബാങ്ക് ദേശസാല്‍ക്കരണത്തിന് ശേഷം രാജ്യത്തുണ്ടായിട്ടുള്ള പുരോഗതി വളരെ വലിയതാണ്. എങ്കിലും ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച് വീണ്ടും കുത്തകകളെ ഏല്പിക്കുകയാണ്. തൊഴില്‍ നിയമങ്ങളിലും തൊഴിലാളികള്‍ക്ക് എതിരായ മാറ്റങ്ങള്‍ വരുന്നു. മുതലാളി തൊഴിലാളി ബന്ധങ്ങളില്‍ മാറ്റം വരുത്തുന്ന തരത്തില്‍ ആപ്പകള് നിലവില്‍ വരുന്നു.
താല്കാലിക തൊഴിലാളികളുടെയും ഗിഗ് തൊഴിലാളികളുടെയും എണ്ണം അഭൂതപൂര്‍വ്വമായ തരത്തില്‍ വര്‍ധിക്കുകയാണ്. റോബോട്ട് വല്ക്കരണവും വര്‍ധിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ജയന് ബാബു, ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡററെഷന് ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോ.സെക്രട്ടറി എസ്.എസ്.അനില്‍ ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. എം.എ.അജിത്ത്കുമാര്‍(ജനറല്‍ സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ), പി.കെ.മുരളീധരന്(സംസ്ഥാന കണ്‍വീനര്‍, എന്‍.എഫ്.പി.ഇ), വി.ശ്രീകുമാര്‍(ജനറല്‍ സെക്രട്ടറി, കോണ്‍ഫെഡറേഷന്‍), ഒ.എച്ച്.സജിത്ത്(ഡിവിഷണല്‍ പ്രസിഡന്റ്, എല്‍.ഐ.സി.ഇ.യു),ജിം രാജ്,(സംസ്ഥാന ട്രഷറര്‍, കെ.ജി.ഒ.എ), വിനീത വിനോദ് (ജോ.സെക്രട്ടറി സംസ്ഥാന വനിതാ സബ് കമ്മിറ്റി), ശ്രീകുമാര്‍ (ജില്ലാ സെക്രട്ടറി FSETO) എന്നിവര്‍ അഭിവാദ്യം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാര്‍ സ്വാഗതവും ജനകീയ സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ എന്‍.നിഷാന്ത് നന്ദിയും പറഞ്ഞു. ആനത്തലവട്ടം ആനന്ദന് ജാഥാ പതാക ജാഥാ ക്യാപ്റ്റന്‍ ഷാജു ആന്റണിക്ക് (ബെഫി സംസ്ഥാന പ്രസിഡന്റ്) കൈമാറുകയും ജാഥയുടെ അനുബന്ധിച്ച് പുറത്തിറക്കിയ ലഘുപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
ജാഥ മെയ് 4 ന് നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെ 9 .30 ന് ജില്ലയിലെ പര്യടനം ആരംഭിക്കും. കെ.ആന്‍സലന്‍, എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നെടുമങ്ങാട്(ചന്തമുക്ക്, രാവിലെ 11 .30 ) നടക്കുന്ന യോഗം ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍( കച്ചേരി നട , വൈകീട്ട് 3 മണി ) യോഗം ഒ .എസ് അംബിക, എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വര്‍ക്കല മൈതാനം പാര്‍ക്കില്‍ വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പൊതുയോഗം മുനിസിപ്പല്‍ ചെയര്മാന് കെ .എം. ലാജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലാ പര്യടനത്തിന് ശേഷം എറണാകുളത്ത് മെയ് 13 ന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ആണ് ജാഥാ ക്യാപ്റ്റന്‍ . ബെഫി സംസ്ഥാന ജോ.സെക്രട്ടറി പ്രശാന്ത് എസ് .ബി .എസ് ജാഥാ മാനേജര്‍ ആണ് . ജാഥയോടൊപ്പം സഞ്ചരിക്കുന്ന കലാജാഥ ഓരോ സ്വീകരണ കേന്ദ്രത്തിലും യോഗത്തിന് മുന്‍പായി പരിപാടികള്‍ അവതരിപ്പിക്കും.