ഡൽഹി> അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിന്റ് മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രജീന്ദർ കുമാർ ഗുപ്തയെയും മകൻ ഗൗരവിനെയും സിബിഐ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച നടത്തിയ റെയ്ഡിൽ 38 കോടിയോളം രൂപയും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിബിഐ കണ്ടെടുത്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഗുപ്ത, ഭാര്യ റീമ സിംഗൽ, മകൻ ഗൗരവ്, മരുമകൾ കോമൾ എന്നിവർക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. തുടർന്ന് മെയ് 2ന് ഡൽഹി, ഗുരുഗ്രാം, ചണ്ഡീഗഢ്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളിലെ 19 സ്ഥലങ്ങളിൽ നടത്തിയ പരിശോധനിയിലാണ് കോടിക്കണക്കിന് രൂപയും ആഭരണങ്ങളും കണ്ടെത്തിയത്.