ന്യൂഡൽഹി > “ദി കേരള സ്റ്റോറി’ എന്ന വിവാദ സിനിമക്കെതിരെ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമാനമായ ഹർജി ഇതിനകം നിലനിൽക്കുന്ന കേരള ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന മെയ് അഞ്ചിന് മുമ്പ് ഹൈക്കോടതിയിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.