ന്യൂഡല്‍ഹി> ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരായ ഗുസ്തിതാരങ്ങളുടെ രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക് കടന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിരുന്നു.
പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷനെ ചോദ്യം ചെയ്തിട്ടില്ല. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 4 ദിവസം മുമ്പ് ബ്രിജ് ഭൂഷനെതിരെ കേസ് എടുത്തത്. എന്നാല്‍ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. അതേസമയം പാർട്ടി പറയുകയാണെങ്കിൽ തന്റെ പദവികൾ ഒഴിയാം എന്നാണ് കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷൺ പ്രസ്താവിച്ചത്. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.