ന്യൂഡല്‍ഹി> തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. കോടതി വെടിവെപ്പ് കേസിലെ പ്രതി തില്ലു താജ് പുരിയയാണ് കൊല്ലപ്പെട്ടത്. എതിര് സംഘവുമായുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അബോധാവസ്ഥയിലെത്തിയ താജ് പുരിയയെ ദില്ലി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഗുണ്ടാ നേതാക്കളായ യോഗേഷും അനുയായികളും ചേർന്നാണ് താജ് പുരിയയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാർഡിന്റെ ഇരുമ്പ് ഗ്രില്ലുകൾ തകർത്താണ് ആക്രമിച്ചത്.