കൊച്ചി> എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് എന്‍ ഐ എ കസ്റ്റഡിയില്‍ വിടും. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ ഐ എ കോടതി അംഗീകരിച്ചിരുന്നു. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ ഐ എക്ക് കൈമാറി. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഷാറൂഖിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്. ഈ മാസം എട്ടാം തീയതി വരെയാണ് കസ്റ്റഡി.വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും.
ഏപ്രില്‍ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഒന്‍പത് മണിയോടെ കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് തീവണ്ടിയുടെ ബോഗിക്കുള്ളില്‍ പ്രതി തീവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പൊളളലേറ്റിരുന്നു. പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയും പിഞ്ചുകുഞ്ഞും അടക്കം മൂന്ന് പേരെ ട്രാക്കിന് സമീപം പിന്നീട് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.