ന്യൂഡൽഹി> അബ്ദുൾ നാസർ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ കർണാടക ചോദിച്ച ചെലവ് നൽകണമെന്ന് സുപ്രീംകോടതി. ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി. കേരളത്തിലേക്ക് പോകണമെങ്കിൽ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.