തെഹ്റാൻ
ഇറാഖിൽ ഒരു അമേരിക്കക്കാരൻ തുടർന്നാൽപോലും അധികമാകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. തെഹ്റാനിൽ എത്തിയ ഇറാഖ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദുമായി കൂടിക്കാഴ്ച നടത്തവെയാണ് ഖമനേയി ഇറാഖിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ വിമർശിച്ചത്.
ബാഗ്ദാദിൽ കഴിഞ്ഞ മാസം അപ്രതീക്ഷിത സന്ദർശനം നടത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, രാജ്യത്ത് തുടരാൻ അമേരിക്കൻ സൈന്യം സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായശേഷം ഇറാഖിലെത്തുന്ന ഏറ്റവും ഉയർന്ന പദവിക്കാരനാണ് ലോയ്ഡ് ഓസ്റ്റിൻ. ഖമനേയിയുമായുള്ള ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട റാഷിദ്, ഇറാൻ–- ഇറാഖ് ബന്ധം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞു.