സിയോള്‍ > കൊറിയന്‍ പോപ് താരം മൂൺ ബിനി (25) നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ആസ്ട്രോയിലെ അംഗമായിരുന്നു. ആസ്ട്രോയുടെ മാനേജ്മെന്റ് കമ്പനിയായ ഫന്റാജിയോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സിയോളിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 2016ലാണ് മൂണ്‍ ബിന്‍ ആസ്ട്രോയിലെത്തുന്നത്.