കാഞ്ഞങ്ങാട് > റിട്ടയേർഡ് ബാങ്ക് മാനേജർ മരത്തിൽ നിന്നും വീണ് മരിച്ചു. കേരള ഗ്രാമീൺ ബാങ്ക് മാനേജരായിരുന്ന കെ അശോകൻ (64) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ മരത്തിൽ കമ്പു വെട്ടാൻ കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. ഉടൻ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്ത് എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.
ഭാര്യ: തങ്കമണി (അധ്യാപിക, ജിഎച്ച്എസ്എസ് രാവണീശ്വരം). മക്കൾ: ഡോ. സ്നേഹ (പിജി വിദ്യാർഥിനി, ഇടുക്കി), വൈശാഖ് (സിവിൽ എൻജിനീയർ)
സഹോദരങ്ങള്‍: സുമിത്ര(ഉപ്പള), കൃഷ്ണന്(റിട്ട. ഉദ്യോഗസ്ഥന്, എസ്ബിഐ), സാവിത്രി(പൊയിനാച്ചി), കാഞ്ചന(മുള്ളേരിയ), കെ വി പുഷ്പ(റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍), ശശികുമാര്‍(ഹോസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാര്‍), സുനിത(രാന്തളി).