ന്യൂഡല്‍ഹി> യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ. ശ്രീനിവാസ് തനിക്കെതിരെ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും തുടര്‍ച്ചയായി ദ്രോഹിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി
ആറ് മാസമായി ബി.വി ശ്രീനിവാസും ഐ വൈ സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് വര്ധന് യാദവും തന്നെ ദ്രോഹിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് പലയിടത്തും തന്നെ അവഗണിച്ചിട്ടുണ്ട്.എഐസി സി നേതൃത്വത്തിന് പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
പരാതിപ്പെട്ടെങ്കിലും എഐസിസിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും അന്വേഷിക്കാന്‍ ഒരു കമ്മീഷനെയും നിയോഗിച്ചില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. തന്റെ പരാതിയില്‍ എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.
റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് എത്തിയപ്പോള്‍ ഏത് മദ്യമാണ് കുടിക്കുന്നതെന്ന് ബി.വി ശ്രീനിവാസ് ചോദിച്ചു. പാര്‍ട്ടി മീറ്റിംങ്ങുകളില്‍ ഉള്‍പ്പെടെ തന്നെ അവഹേളിക്കുകയാണെന്നും അവര്‍ പറഞ്ഞു