കോഴിക്കോട്
സൂപ്പർ കപ്പ് ഫുട്ബോൾ കിരീടപ്പോരിലേക്ക്. സെമി മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറും. ബംഗളൂരു എഫ്സി–-ജംഷഡ്പുർ പോരാട്ടം 21ന് കോഴിക്കോടാണ്. രണ്ടാം സെമി ലൈനപ്പിന്റെ ചിത്രം ഇന്ന് തെളിയും. ഒഡിഷ എഫ്സിക്ക് ആരാകും എതിരാളിയെന്നത് ഗ്രൂപ്പ് ഡിയിലെ മത്സരം പൂർത്തിയാകുന്നതോടെ അറിയാം. 22ന് മഞ്ചേരിയിലാണ് രണ്ടാം സെമി.
ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -ചർച്ചിൽ ബ്രദേഴ്സിനെയും മഞ്ചേരി സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്സി – മുംബൈ സിറ്റിയെയും നേരിടും. രാത്രി എട്ടരയ്ക്കാണ് മത്സരങ്ങൾ. ഒരു ജയവും സമനിലയുമായി ചെന്നൈയിന് നാലു പോയിന്റും ഓരോ ജയവുമായി നോർത്ത് ഈസ്റ്റിനും മുംബൈയ്ക്കും മൂന്ന് പോയിന്റുമാണുള്ളത്. മുംബൈയെ തോൽപ്പിച്ചാൽ ചെന്നൈയിന് ഏഴ് പോയിന്റോടെ സെമിയിൽ കടക്കാം. മത്സരം സമനിലയോ ചെന്നൈയിൻ തോൽക്കുകയോ ചെയ്താൽ നോർത്ത് ഈസ്റ്റ്–-ചർച്ചിൽ ഫലത്തെ ആശ്രയിച്ചിരിക്കും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കൽ.
സെമി, ഫൈനൽ
രാത്രി ഏഴിന്
സൂപ്പർ കപ്പിന്റെ സെമി, ഫൈനൽ മത്സരങ്ങൾ രാത്രി ഏഴിന് നടക്കും. നിലവിൽ എട്ടരയ്ക്കാണ് കളി. 25ന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിലാണ് ഫൈനൽ.