മഹാരാഷ്ട്ര > രാഷ്ട്രീയ പ്രതിസന്ധിയില്‍ ആടിയുലയുന്ന മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന.
ബിജെപിയില്‍ ചേരാനുള്ള സാധ്യതകൾ സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് അജിത് പവാര്‍ രംഗത്തെത്തി. 40ഓളം എംഎല്‍എമാര്‍ തന്നെ പിന്തുണയ്ക്കുന്നതായും പവാര്‍ പറഞ്ഞു. പവാറിന്റെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ചില എൻ സി പി എംഎല്‍എമാര്‍ പ്രതികരിച്ചിരുന്നു. ഇതോടെ പവാര്‍ ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ ശക്തമാണ്.
പവാറിന്റെ നീക്കത്തെ സ്വാഗതം ചെയ്ത ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഈ നീക്കത്തില്‍ ഷിന്‍ഡെ വിഭാഗം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.