ഹൈദരാബാദ്> ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ വലിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നായ, മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കീറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയാണ് നായ ചെയ്തതെന്നും നായയ്ക്കും നായയെ ഇതിനായി പ്രേരിപ്പിച്ചവർക്കും വീഡിയോ പ്രചരിപ്പിച്ചവർക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.