ജനീവ
എച്ച് 3 എൻ 8 പക്ഷിപ്പനി ബാധിച്ച് ചൈനയിൽ സ്ത്രീ മരിച്ചു. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച് 3 എൻ 8. ഈ വൈറസ് ബാധിച്ചുള്ള ലോകത്തെ ആദ്യ മരണമാണ് ചൈനയിലേതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിൽനിന്നുള്ള അമ്പത്താറുകാരിയാണ് മരിച്ചത്. പൗൾട്രി മാർക്കറ്റിൽനിന്നാകാം ഇവർക്ക് അണുബാധയുണ്ടായത് എന്നാണ് കരുതുന്നത്. വൈറസിന് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാനുള്ള കഴിവ് കുറവാണെന്നും അതുകൊണ്ട് മറ്റാളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിലയിരുത്തൽ.