തിരുവനന്തപുരം> തങ്ങൾ പ്രതീക്ഷിച്ച വിധിയെഴുതാതിരുന്ന ലോകായുക്തയിലെ ന്യായാധിപർക്കെതിരെ വീണ്ടും ആക്ഷേപം ചൊരിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്നാണ് സുധാകരന്റെ പ്രതികരണം. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റിയെന്നും സുധാകരൻ ബുധനാഴ്ച തട്ടിവിട്ടു. ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പൂർണ ബെഞ്ചിന് വിട്ടപ്പോഴും ജഡിജിമാരെ സുധാകരൻ രൂക്ഷമായി വിമർശിച്ചിരുന്നു.
ഹൈക്കോടതിയുടെ അധികാരമുള്ള സ്ഥാപനമാണ് ലോകായുക്ത. ലോകായുക്തയ്ക്കെതിരായ പരാമർശം ഹൈക്കോടതി ജഡ്ജിമാർക്കെ് നേരെ നടത്തുന്നതിന് തുല്യമാണ്. ലോകായുക്തയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ കോടതിയലക്ഷ്യ കേസെടുക്കാനുമാകുമെന്ന് നിയമവിദഗ്ധർ പറയുന്നു.















