കാസർകോട്> ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ എസ്ഐയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷനിലെ എസ്ഐ കൊല്ലം കടയ്ക്കൽ നെല്ലിവിള കുറ്റിക്കാട്ട് സ്വദേശി എസ് ബൈജു (55) വിനെയാണ് ബുധൻ പകൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി. 1993 മാർച്ച് 15ന് സർവീസിൽ പ്രവേശിച്ചത്. അടുത്ത വർഷം മേയ് 30ന് വിരമിക്കേണ്ടതായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: എൽ എൽ ഷീബ (സപ്ലൈകോ). മകൾ: കൃഷ്ണ പ്രഭ.