ആലപ്പുഴ
സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിൽ മറ്റൊരു നാഴികക്കല്ലുനാട്ടി വിവിധ ജില്ലയിൽ പൂർത്തിയാക്കിയ 18 റോഡ് ചൊവ്വാഴ്ച ഗതാഗതത്തിനായി തുറന്നു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി 100 ദിന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ റോഡുകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.
തിരുവനന്തപുരം വഴയില– -മുക്കോല റോഡ്, പള്ളിമൺ ജങ്ഷൻ–- കിഴങ്ങുവിള ജങ്ഷൻ–-പാലനിരപ്പു പഴങ്ങാലം സർവീസ് കോ–- ഓപ്പറേറ്റീവ് ബാങ്ക് ജങ്ഷൻ, കൊല്ലം ഇടപ്പള്ളിക്കോട്ട –- ബാലഭട്ടേശ്വരം റോഡ്, കൊല്ലം മണലിൽ–-മാവിള റോഡ്, പത്തനംതിട്ട കുമ്പഴ–-മലയാലപ്പുഴ, പത്തനംതിട്ട തണ്ണിത്തോടുമൂഴി–-കരിമാൻതോട് റോഡ്, കോട്ടയം –- കിടങ്ങൂർ ബൈപാസ് റോഡ്, ഇടുക്കി തൊടുപുഴ–- പുളിയൻമല റോഡ്, എറണാകുളം അങ്കമാലി–- കോടുശേരി റോഡ്, എറണാകുളം കൂത്താട്ടുകുളം–-രാമപുരം റോഡ്, പഴന്തോട്ടം–-കടവുകോട് റോഡ്, ചിത്രപ്പുഴ–- പോഞ്ഞശേരി റോഡ്, പെരുമ്പാവൂർ–- ആലുവ, കളമശേരി ഫാക്ട് റോഡ്, ആലപ്പുഴ ടൗൺ റോഡ്നെറ്റ് വർക്ക് തുടങ്ങിയവയാണ് തുറന്നത്. ആലപ്പുഴ വൈഎംസിഎയിൽ ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.















