കൊച്ചി> തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മീഡിയ ക്യാമ്പസായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ ചാവറ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ജൂറിയുടെ സ്പെഷ്യൽ അവാർഡിന് ദേശാഭിമാനി പാലക്കാട് ന്യൂസ് എഡിറ്റർ പി വി ജീജോ അർഹനായി. 5001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. മെയ് 1, 2 ,4, 5 ദിവസങ്ങളിൽ ‘തൊഴിൽ ഓൺലൈനിൽ, ജീവിതം ഓഫ്ലൈനിൽ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാർഡ്. മെയ് മൂന്നിന് തേവര സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ചാവറ മാധ്യമ പുരസ്കാര ജേതാക്കൾ: (10001 രൂപയും പ്രശസ്തിപത്രവും ശില്പവും)
ദൃശ്യ മാധ്യമം
ഗോപികൃഷ്ണൻ കെ ആർ- 24 ന്യൂസ് (മികച്ച ടി വി അഭിമുഖം)
ജോഷി കുര്യൻ- ഏഷ്യാനെറ്റ് ന്യൂസ്, ബിജു പങ്കജ്- മാതൃഭൂമി ന്യൂസ് (മികച്ച അന്വേഷണാത്മക റിപ്പോർട്ടിങ്)
നിഷാന്ത് എം വി- ഏഷ്യാനെറ്റ് ന്യൂസ് (‘ഗം’ – മികച്ച പൊളിറ്റിക്കൽ സറ്റയർ പ്രോഗ്രാം)
അച്ചടി മാധ്യമം
ടി ജെ ശ്രീജിത്ത്- മാതൃഭൂമി ദിനപത്രം (വനം- വന്യ ജീവി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിങ്)
എം ആർ ഹരികുമാർ – മലയാള മനോരമ ദിനപത്രം (സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്ത സ്റ്റോറി)
സിജോ പൈനാടത്ത്- ദീപിക ദിനപത്രം (പരിസ്ഥിതി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിങ് )
കെ ഉണ്ണികൃഷ്ണൻ- മാതൃഭൂമി ദിനപത്രം (മികച്ച കാർട്ടൂൺ)
ജോസ്കുട്ടി പനക്കൽ- മലയാള മനോരമ ദിനപത്രം (2022 ഓഗസ്റ്റ് 14 ന് ‘പാറി പറക്കട്ടെ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്), ടി കെ പ്രദീപ് കുമാർ- മാതൃഭൂമി ദിനപത്രം (2022 ഓഗസ്റ്റ് 2 ന് ‘തുള്ളി പോലും ബാക്കിയില്ലേ കുട്ടാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്) – (മികച്ച വാർത്ത ചിത്രം)
റേഡിയോ
പ്രിയരാജ് ഗോവിന്ദരാജ് – ക്ലബ് എഫ് എം (മികച്ച റേഡിയോ അവതാരകൻ)
ജൂറിയുടെ സ്പെഷ്യൽ അവാർഡ് (5001 രൂപയും പ്രശസ്തിപത്രവും ശില്പവും)
ഷംനാസ് കാലായിൽ – മാധ്യമം ദിനപത്രം – (2022 മാർച്ച് 30, 31, ഏപ്രിൽ 1, 2 ദിവസങ്ങളിൽ ‘വട്ടം ചുറ്റുന്ന പൊതുഗതാഗതം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക്)