Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്രം ഫണ്ട്‌ കുറച്ചിട്ടും സംസ്ഥാനത്ത്‌ 
തൊഴിൽദിനങ്ങൾ വർധിച്ചു: മുഖ്യമന്ത്രി

by News Desk
April 11, 2023
in KERALA
0
കേന്ദ്രം-ഫണ്ട്‌-കുറച്ചിട്ടും-സംസ്ഥാനത്ത്‌-
തൊഴിൽദിനങ്ങൾ-വർധിച്ചു:-മുഖ്യമന്ത്രി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കേന്ദ്രം വൻതോതിൽ ഫണ്ട് വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് കോട്ടമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനവും ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രം 2022ൽ 822 കോടി രൂപ പദ്ധതിത്തുകയിൽ കുറച്ചു. സംസ്ഥാനത്ത് 2021ൽ 10.23 കോടി തൊഴിൽദിനങ്ങളായിരുന്നെങ്കിൽ 2022ൽ 10.59 കോടിയായി. ദേശീയതലത്തിൽ ഇത് 389 കോടിയിൽനിന്ന് 361 കോടിയായി കുറഞ്ഞു. ദേശീയതലത്തിൽ ഒരു കുടുംബത്തിന് ശരാശരി 50 തൊഴിൽദിനമാണ് ലഭിച്ചത്. കേരളത്തിൽ 64 ആയി. നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുണ്ട്. ഇതിന്റെ ദേശീയ ശരാശരി എട്ടും കേരളത്തിൽ മുപ്പത്തൊന്നുമാണ്.

പട്ടികവർഗവിഭാഗത്തിൽ ദേശീയ ശരാശരി അമ്പത്തേഴും കേരളത്തിൽ എൺപത്താറുമാണ്. സംസ്ഥാന ഖജനാവിൽനിന്ന് പണം വിനിയോഗിച്ച് പട്ടികവർഗകുടുംബങ്ങൾക്ക് നൂറിലധികം തൊഴിൽദിനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. 2021–-22ൽ ഏഴുകോടി തൊഴിൽദിനങ്ങൾക്കുള്ള അനുമതിയാണ് കേരളത്തിന് ആദ്യഘട്ടം ലഭിച്ചത്. കാര്യക്ഷമമായി നടപ്പാക്കിയതിനാൽ അത് 10 കോടിയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.

പദ്ധതി കൃത്യമായി ഓഡിറ്റിങ് നടത്തി കാര്യക്ഷമമാക്കാനാണ് ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കിയത്. ഇത് ഫലപ്രദമായതിനാലാണ് 2021ൽ എൽഡിഎഫിന് തുടർഭരണം കിട്ടിയത്. സമ്പൂർണ സോഷ്യൽ ഓഡിറ്റിങ് കൈവരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഭാവിയിൽ ഓരോ വർഷവും രണ്ടുതവണയാണ് സോഷ്യൽ ഓഡിറ്റിങ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ് മുഖ്യാതിഥിയായി. തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, എ ജി ഒലീന, കേരള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ഡോ. എൻ രമാകാന്തൻ എന്നിവർ സംസാരിച്ചു.

താരമായി 
റോബോട്ട്
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനത്തിന്റെ ഉദ്ഘാടനവേദിയിൽ താരമായി റോബോട്ട്. റിമോട്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ റോബോട്ടിനെ അടുത്തേക്ക് വിളിച്ചു. അതിന്റെ നെഞ്ചിൽ ഘടിപ്പിച്ച സെൻസറിൽ റിമോട്ട് പ്രവർത്തിപ്പിച്ച് വീഡിയോ ഓൺ ചെയ്താണ് ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകി റോബോട്ട് മടങ്ങുകയും ചെയ്തു.

Previous Post

ധ്യാനും അജുവും നേര്‍ക്കുനേര്‍; പൊട്ടിച്ചിരിപ്പിക്കാന്‍ നദികളില്‍ സുന്ദരി യമുന; മോഷന്‍ പോസ്റ്റര്‍ പുറത്ത്

Next Post

കേരളം കൈവരിച്ചത്‌ സമാനതകളില്ലാത്ത നേട്ടം : മന്ത്രി എം ബി രാജേഷ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളം-കൈവരിച്ചത്‌-സമാനതകളില്ലാത്ത-നേട്ടം-:-മന്ത്രി-എം-ബി-രാജേഷ്‌

കേരളം കൈവരിച്ചത്‌ സമാനതകളില്ലാത്ത നേട്ടം : മന്ത്രി എം ബി രാജേഷ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.