കൊൽക്കത്ത > രാമനവമി ദിനാഘോഷത്തിന്റെ മറവിൽ തീവ്രഹിന്ദുത്വ ശക്തികൾ ആക്രമണം അഴിച്ചുവിട്ട പശ്ചിമ ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയർത്തി ഇടതുമുന്നണി മതസൗഹാർദ റാലികൾ സംഘടിപ്പിച്ചു. ഹൂഗ്ലി, റിഷ്റ, ഹൗറ –- ഷിബ്പുർ, കൊൽക്കത്ത എന്നിവിടങ്ങളില്‍ റാലികളില്‍ വിവിധ മതവിഭാഗങ്ങളില്നിന്നായി ആയിരങ്ങൾ അണിനിരന്നു.
ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പെടെയുള്ള നേതാക്കൾ റാലികള്‍ക്ക് നേതൃത്വം നൽകി. പ്രകോപന മുദ്രാവാക്യങ്ങളുയര്‍ത്തി ആയുധങ്ങളേന്തിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി രാമനവമി ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത്.