കൊച്ചി> ‘ആടുജീവിതം’ സിനിമയുടെ ദൃശ്യങ്ങൾ ചോർന്നതിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി രംഗത്ത്. ഓൺലൈനിൽ ചോർന്നത് ട്രെയ്ലർ അല്ലെന്നും വീഡിയോ ചോർന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ ചില ദൃശ്യങ്ങൾ വേൾഡ് റിലീസിന് മുന്നോടിയായി വിദേശ ഏജൻസികൾക്ക് അയച്ചു നൽകിയിരുന്നു. അതിൽ നിന്നുമാണ് വിഡിയോ ചോർന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബ്ലെസി ഇക്കാര്യം വ്യക്തമാക്കിയത്. പ്രചരിക്കുന്നത് മൂന്ന് മിനിറ്റുള്ള ഒരു കണ്ടന്റ് മാത്രമാണെന്നും അതിനെ ഔദ്യോഗിക ട്രെയിലറായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.