കോഴിക്കോട് > കടലുണ്ടി ചാലിയത്ത് കടലില്‍ കടുക്കപറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാര്‍ അരയന്‍വളപ്പില്‍ കമറുദ്ധീന്‍ (30) ആണ് മരിച്ചത്. ശനി രാവിലെ ആറോടെയാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം കടുക്ക ബസാർ ബീച്ചില്‍ കടുക്കപറിക്കാനിറങ്ങിയതായിരുന്നു കമറുദ്ധീൻ . കടുക്കയെടുത്ത് പൊങ്ങി വരുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടനെ കരക്കെത്തിച്ച് ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ബാപ്പ : ഹുസൈന്, ഉമ്മ : സുഹറാബി .ഭാര്യ : സഫീന . ഭാര്യ. മകൾ : നഷ . സഹോദരങ്ങള്‍ : മുജീബ് , സൈനുദ്ധീന്‍