അഹമ്മദാബാദ്> ക്രിക്കറ്റ് ഇതിഹാസം സച്ചിനെക്കുറിച്ചുള്ള ചോദ്യത്തിൽ വൻ അബദ്ധവുമായി ഗുജറാത്തിലെ ചോദ്യ പേപ്പർ. സച്ചിൻ ഏത് കായികയിനത്തിലെ താരമാണെന്ന ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഉത്തരത്തിൽ ക്രിക്കറ്റില്ല. പകരം ഹോക്കി, കബഡി, ഫുട്ബോൾ, ചെസ് എന്നിവയാണ് നൽകിയിരിക്കുന്നത്. മൂന്നാം ക്ലാസ് ചോദ്യ പേപ്പറിലാണ് അബദ്ധം കയറിക്കൂടിയത്. സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.