കോഴിക്കോട്> ട്രെയിൻ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫ് ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എലത്തൂരിൽ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബാഗും അതിലെ സാമഗ്രികളും തന്റേതാണെന്ന് ഷാറൂഖ് മൊഴിനൽകി. എല്ലാ ഏജൻസികളും ഗൗരവത്തോടെയാണ് കേസന്വേഷിക്കുന്നത്.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. മറ്റുകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. മഹാരാഷ്ട്രയിൽനിന്ന് പ്രതിയെ കോഴിക്കോട്ട് എത്തിക്കുന്നതിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി.