ബെംഗളൂരു>ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന് വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാമനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് മെട്രോ സ്റ്റേഷന് വെള്ളക്കെട്ടിലായത്. ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്ഫോമിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിനടിയിലായ നല്ലൂർഹള്ളി മെട്രോ സ്റ്റേഷന്റെ ദൃശ്യങ്ങൾ നിരവധി യാത്രക്കാർ ട്വിറ്ററിലൂടെ പങ്കുവെച്ചു.
വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുരം വരെയുള്ള മെട്രോയുടെ പാതയാണ് ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4,249 കോടി രൂപ ചെലവഴിച്ചാണ് മെട്രോയുടെ രണ്ടാംഘട്ടം പൂർത്തീകരിച്ചത്.
Inside the brand new Nallurhalli Metro station.
Water on the platform as well near the ticketing counter.
One light rain, and water has seeped inside fully. What will happen in rainy season?
Was incomplete metro innaugrated only for PM to get 2 mins of headlines? pic.twitter.com/T10qxWKnFN
— Kamran (@CitizenKamran) April 5, 2023