താനൂർ> ദീർഘകാലം സിപിഐ എം താനൂർ ഏരിയാസെക്രട്ടറിയും വെട്ടത്തുനാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥൊനം കെട്ടിപ്പടുക്കാൻ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയുംചെയ്ത കെ പുരം കുണ്ടുങ്ങലിലെ എടപ്പയിൽ ഗോവിന്ദൻ (91) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ 12ന് വീട്ടുവളപ്പിൽ.
സിപിഐ എം തിരൂർ താലൂക്ക് കമ്മിറ്റി അംഗം, തിരൂർ ഏരിയാകമ്മിറ്റി അംഗം താനൂർ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം അവസാനസമയം വരെയും കർമനിരതനായിരുന്നു.
ഭാര്യ: പരേതയായ എം വി ജാനകി. മക്കൾ: ഇ പത്മജ (സെക്രട്ടറി, ഒഴൂർ സർവീസ് സഹകരണ ബാങ്ക്), ഇ സിന്ധു (മലബാർ കോ-–-ഓപ്പറേറ്റീവ് കോളേജ്, പരപ്പനങ്ങാടി), ഇ സുജ (സിപിഐ എം താനൂർ ഏരിയാ കമ്മിറ്റി അംഗം), ഇ ജയൻ (സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം), ഇ അനോജ് (സിപിഐ എം കെ പുരം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: പരേതനായ പ്രഭാകരൻ, ജഗന്നിവാസൻ (ഫറോക്ക്), മോഹൻദാസ് (കസ്റ്റംസ്), സുനിത (അധ്യാപിക, എഎം എൽപി സ്കൂൾ പുതുകുളങ്ങര), രജിത.