ന്യൂഡൽഹി > ബുധനാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന തൊഴിലാളി, കർഷക റാലി മോദിസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരായ പോരാട്ടത്തിൽവൻമുന്നേറ്റമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷങ്ങൾറാലിയിൽഅണിചേരും. മുൻകൂട്ടി എത്തിയവർഡൽഹിയിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കയാണ്. ബുധനാഴ്ച രാവിലെ രാംലീല മൈതാനത്തേയ്ക്ക് ചെറുപ്രകടനങ്ങളായി നീങ്ങും. റാലി വിജയിപ്പിക്കാൻഡൽഹിയിൽസംഘാടകസമിതി വിപുലമായ ഒരുക്കങ്ങൾനടത്തിയിട്ടുണ്ട്. റാലി വേദിയിൽരാവിലെ ഒൻപത് മുതൽകലാപരിപാടികൾ നടക്കും.
സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻഎന്നിവയുടെ നേതൃത്വത്തിൽആറുമാസം രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ നടത്തിയശേഷമാണ് മസ്ദൂർ കിസാൻ സംഘർഷ് റാലി. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതമയമാക്കുന്ന കോർപറേറ്റ് – -വർഗീയ കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് റാലിയിൽഉയർത്തുന്ന മുഖ്യമുദ്രാവാക്യം. വർഗീയശക്തികൾപല സംസ്ഥാനങ്ങളിലും അഴിഞ്ഞാടുന്ന സാഹചര്യത്തിൽ ഈ പ്രക്ഷോഭത്തിന് പ്രാധാന്യമേറുന്നു.