തിരുവനന്തപുരം > കോഴിക്കോട് എലത്തുരിൽ ട്രെയിനിൽ യാത്രക്കാരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ വ്യാജപ്രചരണങ്ങൾ നടത്തരുതെന്ന് പൊലീസ് .
കേസിൽ ഊർജിതമായ അ ഷണം നടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് ഒഫീഷ്യൽ ഫേസ്ബുക് പേജിൽ മുന്നറിയിപ്പ് നൽകി.