പാരീസ്
പാരീസില്‍ വാടക വൈദ്യുത സ്കൂട്ടറുകൾ നിരോധിക്കുന്നു. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 89 ശതമാനം പേർ നിരോധനത്തെ അനുകൂലിച്ചു.
11 ശതമാനം പേർ തീരുമാനത്തെ എതിർത്തു. എന്നാൽ നഗരത്തിലെ 13 ലക്ഷം വരുന്ന ജനസംഖ്യയിൽ ഏഴ് ശതമാനം പേർ മാത്രമാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്. വൈദ്യുത സ്കൂട്ടറുകൾമൂലം അപകടം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് നടപടി.
പാരീസില്‍ കഴിഞ്ഞവര്‍ഷം വൈദ്യുത സ്കൂട്ടര്‍ അപകടങ്ങളില്‍ 459 പേർക്ക് പരിക്കേറ്റു. മൂന്നുപേര്‍ മരിച്ചു.