ലിസ്ബണ്
വിലക്കയറ്റത്തിനിടെ കുതിച്ചുയരുന്ന കെട്ടിടനികുതിയിലും വീട്ടുവാടകയിലും പ്രതിഷേധിച്ച് പോര്‍ച്ചുഗലിലെ ലിസ്ബണില് ആയിരങ്ങള് തെരുവിലിറങ്ങി. വിനോദസഞ്ചാരമേഖലയായ ഇവിടെ 2015നെ അപേക്ഷിച്ച് കെട്ടിടവാടകയില് 65 ശതമാനമാണ് വര്ധന. കെട്ടിടവിലയില് 137 ശതമാനം വര്ധനയുമുണ്ടായി. കഴിഞ്ഞവര്ഷംമാത്രം 37 ശതമാനത്തോളമാണ് വാടകയിലെ വര്ധന. 8.2 ശതമാനത്തില് എത്തിനില്ക്കുന്ന പണപ്പെരുപ്പമാണ് പ്രതിസന്ധിക്ക് കാരണം.