കോഴിക്കോട്> കോഴിക്കോട് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണെന്നാണ് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു.സംഭവത്തിലെ സാക്ഷി റാസിക്കിന്റെ സഹായത്തോടെ എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാ ചിത്രം തയാറാക്കിയത്.