റോം > ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷും മറ്റ് വിദേശ വാക്കുകളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറ്റലി. വിലക്ക് ലംഘിക്കുന്ന ഇറ്റലിക്കാർക്ക് 100,000 യൂറോ (82,46,550 രൂപ) വരെ പിഴ ചുമത്താവുന്നതാണ് നിയമം. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നിർദ്ദേശിച്ചതാണ് പുതിയ നിയമം.
ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരടുബില്ലില്‍ പറയുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിരോധിക്കും. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷാ പതിപ്പ് നല്‍കുമെന്നും ബില്ലില്‍ പറയുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ വിദേശഭാഷാ നിരോധനം ഇറ്റലിയില്‍ നിയമമാകും.
അതേസമയം കഴിഞ്ഞ ദിവസം ചാറ്റ് ജിപിടി നിരോധിക്കുന്നതായും ഇറ്റലി അറിയിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാറ്റ് ജിപിടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.