ചെന്നൈ> തമിഴ്നാട്ടിൽ ദാഹിച്ചു വലയുന്നവരെ ഗോമൂത്രം കുടിപ്പിക്കാൻ പന്തലൊരുക്കി ബിജെപി.
ചുട്ടെരിക്കുന്ന വെയിൽ കാരണം തമിഴ് നാട്ടിലുടനീളം ഡിഎംകെ, സി പി ഐ എം, ഡിവൈഎഫ്ഐ, തുടങ്ങിയ സംഘടനകൾ കാൽനടയാത്രക്കാർക്കും മറ്റുള്ളവർക്കുമായി തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. മോര്, സോഡ, ശീതളപാനീയം എന്നിവയാണ് നൽകുന്നത്. എന്നാൽ ബിജെപി തുടങ്ങിയ തണ്ണീർ പന്തലിൽ നിർബന്ധമായും മാടിന്റെ മൂത്രം (ഗോമൂത്രം) പാനീയമായി നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമല പ്രവർത്തകരോട് ആവശ്യപ്പെട്ടു. ‘ചുട്ടെരിക്കും വെയിലിൽ മക്കളിൻ ദാഹം തീർക്ക തയ്യാറാവോം’ എന്ന തലക്കെട്ടിൽ പാർടി പ്രവർത്തകർക്ക് നൽകിയ കത്തിലാണ് അറിയിപ്പ്.
ഗോമൂത്ര പന്തൽ തുടങ്ങാൻ അണ്ണാമല അയച്ച കത്ത്
ബിജെപിയുടെ സംസ്ഥാന ഫേസ്ബുക്ക് പേജിലും അണ്ണാമലയുടെ പേജിലും കത്ത് പങ്കുവെച്ചിട്ടുണ്ട്. വെള്ളം തേടി ചെല്ലുന്നവർ ഗോമൂത്രം കുടിക്കേണ്ടിവരും എന്ന മുന്നറിയിപ്പുമായി കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.